District News
തിരുവല്ല : നാലാമത് അപ്പർ കുട്ടനാട് ജലോത്സവത്തിൽ തലവടി ചുണ്ടൻ ജേതാവ്. റ്റിം മൂന്ന്തെക്കൻ ക്യാപ്റ്റനായി തലവടി ടൗൺ ബോട്ട് ക്ലബാണ് തലവടി ചുണ്ടനെ ഒന്നാമതെത്തിച്ചത്. പമ്പാ നദിയിൽ, അപ്പർ കുട്ടനാട് വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജലോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
വർഗീസ് മാമ്മൻ എംഎൽഎ, മാന്നാർ അബ്ദുൽ ലത്തീഫ്, സാം ഈപ്പൻ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ. പണിക്കർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജ്യോതിപ്രകാശ്, സിനി ആർട്ടിസ്റ്റുകളായ ടോഷ് ക്രിസ്റ്റി, സാം ജീവൻ തുടങ്ങിയവർ പങ്കെടുത്തു.
വെപ്പ് എ ഗ്രേഡ് മത്സരത്തിൽ എഫ്ബിസി നക്കവല തുഴഞ്ഞ, നെപ്പോളിയൻ വള്ളം ഒന്നാം സ്ഥാനം കരസ്ഥമാക്കി.ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ രണ്ടാം സ്ഥാനം മേല്പാടം ബോട്ട് ക്ലബ് തുഴഞ്ഞ റോണി വലുചിറയിൽ ക്യാപ്റ്റനായ മേൽപ്പാടം ചുണ്ടനും മൂന്നാം സ്ഥാനം നിരണം ബോട്ട് ക്ലബ് തുഴഞ്ഞ കെ. ജി. ഏബ്രഹാം ക്യാപ്റ്റനായ നിരണം ചുണ്ടനും കരസ്ഥമാക്കി. ചുണ്ടൻ വള്ളങ്ങളുടെ ലൂസേസ് ഫൈനലിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ റെന്നി ഫിലിപ്പോസ് ക്യാപ്റ്റനായ നിരണം പുണ്യാളൻ വിജയിച്ചു.
റെജി ചെറിയാൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ട്രഷറാർ അർജുനൻ ടി. ഭാസ്കരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മനു ഏബ്രഹാം ജോസഫ്, വിൽസൺ കറുകയിൽ, ജാജി എ. ജേക്കബ്, ജിയോ പൊന്നച്ചൻ, അലക്സ് മണപ്പുറം, ബോബി തേവേരിൽ, ഭദ്രൻ, നൗഫൽ, ബെൻസൺ വർഗീസ്, കുര്യൻ ജേക്കബ്, ബിബിൻ, എന്നിവർ പ്രസംഗിച്ചു.
District News
അയിരൂർ: അയിരൂരിലെ മാനവമൈത്രി ചതയ ജലോത്സവത്തിൽ 18 പള്ളിയോടങ്ങൾ പങ്കെടുത്തു. പന്പയാറ്റിലെ പുതിയകാവ് ദേവിക്ഷേത്രം കടവിലാണ് അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മാനവമൈത്രി ചതയം ജലോത്സവം സംഘടിപ്പിച്ചത്. എ ബാച്ചിൽ ചെറുകോൽ, നെടുന്പ്രയാർ, അയിരൂർ, ഇടശേരിമല കിഴക്ക് പള്ളിയോടങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പിന് ഒന്നാം സ്ഥാനം ലഭിച്ചു .ബി ബാച്ചിൽ ഇടപ്പാവൂർ, പുല്ലൂപ്രം, കോറ്റാത്തൂർ, കൈതക്കൊടി ഗ്രൂപ്പിനാണ് ഒന്നാം സ്ഥാനം. വഞ്ചിപ്പാട്ട് കുട്ടികളുടെ വിഭാഗത്തിൽ കൊറ്റാത്തൂർ - കൈതക്കോടി ഒന്നാം സ്ഥാനവും ഇടപ്പാവൂർ രണ്ടാം സ്ഥാനവും നേടി. വഞ്ചിപ്പാട്ട് സീനിയർ വിഭാഗത്തിൽ ഇടശേരിമല ഒന്നാം സ്ഥാനവും മേലുകര രണ്ടാം സ്ഥാനവും നേടി.
പഴകുളം മധു എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനം ആന്റോ ആൻറണി എംപി ഉദ്ഘാടനം ചെയ്തു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റ്റി.കെ. രാമചന്ദ്രൻ നായർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കര, മുൻ എംഎൽഎ മാലേത്ത് സർളാദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി. നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ശ്രീകല ഹരികുമാർ, സാംകുട്ടി അയ്യക്കാവിൽ, ടി.സി. മഞ്ജുഷ, സുജാത സന്തോഷ്, ബോബൻ താഴമൺ, അഭിനു മഴവഞ്ചേരി, സുലേഖ ചന്ദ്രശേഖരൻ, അജയ് ഗോപിനാഥ്, സ്മിത സോമശേഖരൻ, രേണുക സജികുമാ,ർ ലിസി ശമുമേൽ, അമ്പിളി പ്രഭാകരൻ നായർ, അനിത കുറുപ്പ്, സിഡിഎസ് ചെയർപേഴ്സൺ ഉഷ ജി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
അമ്പലപ്പുഴ: ടി.എസ്. കനാലിന്റെ ഇരുകരകളിലും തടിച്ചുകൂടിയ വള്ളംകളി പ്രേമികളില്‍ ആവേശത്തിരയുയര്‍ത്തിയ കരുമാടി ജലോത്സവത്തിൽ വെള്ളംകുളങ്ങര ചുണ്ടന് കിരീടം. വഞ്ചിപ്പാട്ടിലും ആര്പ്പോവിളികളികളിലും ആവേശം പകര്‍ന്ന തുഴത്താളത്തില്‍ ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര ഒമ്പതാമത് കരുമാടി ജലോത്സവത്തിൽ ഒന്നാമതെത്തുകയായിരുന്നു.
കരുമാടിത്തോട്ടിലെ ഓളപ്പരപ്പില്‍ രണ്ട് ട്രാക്കുകളിലായി നടന്ന ഫൈനലില്‍ ഒപ്പത്തിനൊപ്പം നടന്ന മത്സരത്തിൽനിരണം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയദിവാൻജി ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് വെള്ളംകുളങ്ങര കിരീടം നേടിയത്. ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ ഒന്നാമതും ആനാരി ബോട്ട് ക്ലബ്ബിന്റെ ആനാരി ചുണ്ടൻ രണ്ടാമതുമെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ സെന്റ് ജോസഫ് ഒന്നും ശരവണൻ രണ്ടും ഡാനിയൽ മൂന്നും കറുപ്പുപറമ്പൻ നാലും സ്ഥാനം നേടി.
ഫൈബർ ചുണ്ടനിൽ മഹാദേവികാടിനാണ് ഒന്നാം സ്ഥാനം. വൈഗ രണ്ടാമതെത്തി. വെപ്പ് എ ഗ്രേഡിൽ നവജ്യോതി ഒന്നും ഷോട്ട് പുളിക്കത്തറ രണ്ടും സ്ഥാനം നേടി. വെള്ളവും വള്ളവും ജീവിതത്തിന്റെ ഭാഗമായ അമ്പലപ്പുഴ തെക്ക്, തകഴി പഞ്ചായത്തുകളും കരുമാടിക്കുട്ടൻസും ജലോത്സവ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച കരുമാടി ജലോത്സവം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അധ്യക്ഷയായി. ജി. സുധാകരൻ എംഎൽഎ മുഖ്യാതിഥിയായി. അമ്പലപ്പുഴ ഡിവൈഎസ്പി ജ്യോതികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട് എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ നൽകി. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.ജി. ഗീതാഞ്ജലി, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവർ പ്രസംഗിച്ചു.
District News
വാടാനപ്പള്ളി: കണ്ടശാംകടവ് ജലോത്സവങ്ങളിൽ പങ്കെടുക്കുന്ന വിവിധ ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി കണ്ടശാംകടവ്, തൃപ്രയാർ, തീരം, കറുകമാട്, ഇടിയൻചിറ ജലോത്സവങ്ങളിൽ പങ്കെടുക്കാനാണ് ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചിട്ടുള്ളത്. ചിലർ ആലപ്പുഴ, കോട്ടപ്പുറം ജലോത്സവങ്ങളിലും പങ്കെടുക്കുന്നുണ്ട്. കണ്ടശാംകടവ് കനോലി പുഴയിൽ രാവിലെയും സന്ധ്യക്കുമാണ് പരിശീലനം നടത്തുന്നത്.
നടുവിൽക്കര ബിസിഎൻ ക്ലബ് രാവിലെ രണ്ട് വള്ളത്തിലാണ് പരിശീലനംനടത്തുന്നത്. നടുവിൽക്കരയിൽനിന്നുതന്നെ സംഘം ബോട്ട് ക്ലബും മത്സരരംഗത്തുണ്ട്. തൊട്ടടുത്ത പുളിയംതുരുത്തിൽനിന്ന് രണ്ട് ക്ലബുകളും കണ്ടശാംകടവ് കരിക്കൊടിയിൽനിന്നുള്ള ക്ലബുകളും മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.
District News
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28ന് റാന്നി എൻഎസ്എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളിയോടകര പ്രതിനിധികൾ, ക്യാപ്റ്റൻ എന്നിവരുടെ യോഗവും മൂന്നിന് സ്വാഗത സംഘം രൂപീകരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനാ നേതാക്കൾ, ദേവാലയ പ്രതിനിധികൾ എന്നിവരുടെ യോഗവും നടക്കും. പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഇത്തവണത്തെ റാന്നി അവി്ട ജലോത്സവം ഓഗസ്റ്റ് 27 ന് ഉച്ചകഴിഞ്ഞ് 1.30 ന് പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ നടക്കും. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് നെടുമ്പ്രയാർ വരെയുള്ള എല്ലാ പള്ളിയോടങ്ങളെയും പങ്കെടുപ്പിക്കാൻ അവിട്ടം ജലോത്സവ സമിതി യോഗം തീരുമാനിച്ചു. എല്ലാ പള്ളിയോടങ്ങൾക്കും ഗ്രാന്റും ട്രോഫിയും നൽകും. ജലോത്സവത്തിനു മുന്നോടിയായി ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് വിളംബര ഘോഷയാത്ര നടക്കും. ഇരുചക്ര വാഹന പ്രച്ഛന്നവേഷ മത്സര റാലി രണ്ടിനു പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. മേനാംതോട്ടം, പുളിമുക്ക്, പേട്ട, അങ്ങാടി, മാമുക്ക് വഴി റാന്നി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ എത്തും. തുടർന്നു പഞ്ചായത്തുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സമുദായ സംഘടനകൾ. ദേവാലയങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ആരംഭിക്കും. മാമുക്ക് വഴി ഇട്ടിയപ്പാറയിൽ സമാപിക്കും. വള്ളംകളിക്ക് തടസമായി ട്രാക്കിൽ വളർന്നുവരുന്ന മൺപുറ്റ് നീക്കുന്നതിനു ജലസേചന വകുപ്പിനു ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ റിങ്കു ചെറിയാൻ, വർക്കിംഗ് പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ്, പി.ആർ. പ്രസാദ്, സെക്രട്ടറി ടി.കെ.രാജപ്പൻ, ട്രഷറർ ശ്രീനി ശാസ്താംകോവിൽ, വി.കെ. രാജഗോപാൽ, സമദ് മേപ്രത്ത്. സജി നെല്ലുവേലിൽ, രവി കുന്നയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.
District News
കരുനാഗപ്പള്ളി: കന്നേറ്റി കായലില്‍ ഓഗസ്റ്റ് 28 ന് നടക്കുന്ന 86-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ ആദ്യ സംഭാവന കെ.സി. വേണുഗോപാല്‍ എംപി മണ്ണാശേരില്‍ നഴ്സറി ഉടമ ബി.ശിവപ്രസാദില്‍ നിന്ന് ഏറ്റുവാങ്ങി.
വൈറ്റ് ഗോള്‍ഡ് ഉടമ സി.ജെ. ബാബു സ്പോണ്സര് ചെയ്ത ഇലക്ട്രിക് സ്കൂട്ടറിന്റെ ലക്കി ഡിപ്പ് കൂപ്പണും അദ്ദേഹം സ്വീകരിച്ചു. കേരളത്തിലെ ജലോത്സവങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക സംസ്കാരത്തിന്റെ പ്രതീകമാണെന്ന് എംപി പറഞ്ഞു. ഗുരുദേവന്റെ നാമധേയത്തില്‍ നടക്കുന്ന ഏക വള്ളംകളിയാണ് കന്നേറ്റിയിലേതെന്നും അതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്കി.
ജലോത്സവ കമ്മിറ്റി ചെയര്മാന് സി.ആര്. മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് പി. സോമരാജന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേല്‍, ദീപ ചന്ദ്രന്, ജലോത്സവ കമ്മിറ്റി ജനറല്‍ ക്യാപ്റ്റന്‍ പ്രവീണ്‍കുമാര്‍, എസ്എന്‍ഡിപി യോഗം കരുനാഗപ്പള്ളി യൂണിയന് പ്രസിഡന്റ് കെ.സുശീലന്, കൊല്ലം യൂണിയന് പ്രസിഡന്റ് മോഹന്‍ശങ്കര്‍, കെ.സി. രാജന്, എല്‍.കെ. ശ്രീദേവി, ബിന്ദു ജയന്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പന്മന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരില്‍, ചവറ ബ്ലോക്ക് പഞ്ചായത്തംഗം കൊണ്ടോടിയില്‍ മണികണ്ഠന്, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എന്‍. കൃഷ്ണകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ രാധാമണി ഷാജി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ബി. മോഹന്‍ദാസ്, മുനമ്പത്ത് ഗഫൂര്‍, കൗണ്‍സിലര്‍മാരായ ശ്രീവിദ്യ, സുധാകുമാരി, ബിതുല തുളസി, രാജേഷ്, ഗിരീഷ്, പന്മന പഞ്ചായത്തംഗങ്ങളായ സലിം, സുജ, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ജലോത്സവ കമ്മിറ്റി ഭാരവാഹികളായ മുരളീധരന് ചൈതന്യ, ഷാജഹാന് കുളച്ചവരമ്പേല്‍, എന്‍. അജയകുമാര്‍, ഷമ്മാസ് ഹൈദ്രോസ്, ബിനോയ് കരിമ്പാലില്‍, സരിത അജിത്ത്, സുരേഷ് കൊട്ടുകാട്, ജോബ് തുരുത്തിയില്‍, താഹിര്‍ മുഹമ്മദ്, തയ്യില്തുളസി, പി.ജി. കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 7-ാമത് ആനപ്രമ്പാല്‍ ജലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് മൂന്നിന് തലവടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരും. പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്യും. കുട്ടനാട് സാംസ്കാരിക വേദി പ്രസിഡന്റ് കെ.വി. മോഹനന് അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പ്രസിഡന്റ് റ്റിജിന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ ബിജു പറമ്പുങ്കല്‍, അരുണ്‍കുമാര്‍ പുന്നശേരി, സുനില്‍ മൂലയില്‍, തോമസുകുട്ടി ചാലുങ്കന്‍, ഷാജി കറുകത്ര, മനോഹരന് വെറ്റിലക്കണ്ടം, മോനിച്ചന് കൊച്ചുവീട്, മനോജ് തുണ്ടിയില്‍, എം.ജി കൊച്ചുമോന് എന്നിവര്‍ അറിയിച്ചു.
District News
എടത്വ: ആനപ്രമ്പാല്‍ ജലോത്സവം സെപ്റ്റംബര്‍ അഞ്ചിന് നടക്കും. കുട്ടനാട് സാംസ്കാരികവേദിയുടെ നേതൃത്വത്തിലാണ് ആനപ്രമ്പാല്‍ ജലോത്സവം നടത്തുന്നത്. സാംസ്കാരികവേദിയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. സ്വാഗത സംഘ രൂപീകരണ യോഗം 19ന് തലവടി പഞ്ചായത്ത് ജംഗ്ഷനില്‍ നടക്കും. വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.
കുട്ടനാട്ടിന്റെ ജലോത്സവ പാരമ്പര്യം കൂടുതല്‍ ജനകീയമാക്കുന്ന രീതിയില്‍ വിപുലമായ പരിപാടികളോടെ ഇത്തവണത്തെ ജലോത്സവം സംഘടിപ്പിക്കുന്നത്. കെ.വി. മോഹനന് കൊല്ലന്റെപറമ്പില്‍ (പ്രസിഡന്റ്), ബിജു പറമ്പുങ്കല്‍ (വൈസ് പ്രസിഡന്റ്), പീയൂഷ് പി. പ്രസന്നന് (സെക്രട്ടറി), എം.ജി. കൊച്ചുമോന് (ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Kerala
ചമ്പക്കുളം: കേരളത്തിലെ ജലമേളകൾക്കും ഓണക്കാലത്തിനും തുടക്കം കുറിച്ച് നടക്കുന്ന ചന്പക്കുളം മൂലം ജലോത്സവത്തിൽ കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്ലിന്റെ അരോമ പുത്തൻ ചുണ്ടൻ ജേതാവ്.
വിജയിക്കു നൽകുന്ന രാജപ്രമുഖൻ ട്രോഫി കേവലം രണ്ടാഴ്ച മുൻപ് മാത്രം നീരണിഞ്ഞ ആരോമ പുത്തൻ ചുണ്ടൻ നേടി. പമ്പയാറ്റിൽ നടന്ന ജലോത്സവത്തിൽ മത്സരിച്ച മറ്റ് ആറ് ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചുണ്ടൻ വിജയം നേടിയത്.
രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം കുമരകം എൻസിഡിസിയുടെ നടുവിലേപ്പറമ്പൻ ചുണ്ടനും കരസ്ഥമാക്കി.
ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിത്.
District News
പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ രണ്ടുദിവസത്തെ മുത്തപ്പൻ വെള്ളാട്ടം ആരംഭിച്ചു. കർക്കടകം 30 വരെ നേർച്ച വെള്ളാട്ടം കെട്ടിയാടുന്നതിന്റെ ഭാഗമായാണ് ഇന്നലെയും ഇന്നും മുത്തപ്പൻവെള്ളാട്ടം നടത്തുന്നത്.
മുത്തപ്പന്റെ ആരൂഡസ്ഥാനമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ എല്ലാ സംക്രമദിവസങ്ങളിലും വെള്ളാട്ടം നടത്തിവരുന്നുണ്ട്. കൂടാതെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഭക്തർ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ നേർച്ചവെള്ളാട്ടവും മൂലംപെറ്റഭഗവതിയും കെട്ടിയാടും.
ഇന്നലെ രാവിലെ മുത്തപ്പനെ മലയിറക്കയിതിനു ശേഷമാണ് വെള്ളാട്ടം നടന്നത്. തുടർന്ന് തുലാഭാരം തൂക്കലും നടന്ന. അന്നദാനവും ഉണ്ടായിരുന്നു.